കൊച്ചി> അടിക്കടി വിലക്കൂട്ടിയുള്ള കേന്ദ്രത്തിന്റെ കൊള്ളയടിയിൽ ഇന്ധനവിലയെ 100 കടത്തി. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.
വയനാട് ബത്തേരി, പാലക്കാട്, ഇടുക്കിയിൽ കട്ടപ്പന എന്നിവിടങ്ങളിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നു. . അടിമാലിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി
സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസലിന് ലിറ്ററിന് 92.31 രൂപയുമെത്തി.
കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.
from Kerala || Deshabhimani Online News https://ift.tt/34Rdki2
via IFTTT
No comments:
Post a Comment