പിണറായി എതിര്‍പ്പുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ച് നിന്നു: സി കെ പത്മനാഭന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 3, 2021

പിണറായി എതിര്‍പ്പുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ച് നിന്നു: സി കെ പത്മനാഭന്‍

കണ്ണൂര്> പല കോണുകളില് നിന്നും അതിശക്തമായ എതിര്പ്പുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന് നെഞ്ച് വിരിച്ച് നേരിട്ടുവെന്ന് ബിജെപി മുന് സംസ്ഥാന പ്രസിഡന്റും ധര്മടം മണ്ഡലത്തിലെ എന് ഡി എ സ്ഥാനാര്ഥിയുമായ സി കെ പത്മനാഭന്. ഭംഗിവാക്ക് കൂടാതെ പറയേണ്ട കാര്യങ്ങള് കൃത്യമായി പറഞ്ഞു. പിണറായിയുടെ സ്വഭാവ സവിശേഷതയാണിത്.

പിണറായിയുടെ വ്യക്തി പ്രഭാവം എല്ഡിഎഫിന് തുടര് ഭരണത്തിലെത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. കൈരളി ടി വി യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, തിരിച്ചടിയുമുണ്ടായി. കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കുന്ന പരിപാടിയുമായി മുന്നോട്ടു പോകാനാവില്ല. പ്രവര്ത്തകരെ കൂടേ നിര്ത്തിയാല് മാത്രമെ തെരഞ്ഞെടുപ്പില് നേട്ടമുണ്ടാക്കാനാവുകയുള്ളൂ.

പാര്ടിയുടെ നട്ടെല്ല് പ്രവര്ത്തകരാണെന്ന് തിരിച്ചറിയണം. കെ സുരേന്ദ്രന് രണ്ടിടത്ത് മത്സരിച്ചത് പരീക്ഷണമായിരുന്നു. അത് പരാജയപ്പെട്ടിരിക്കയാണ്. എ പി അബ്ദുള്ള കുട്ടി വന്നത് കൊണ്ട് ബി ജെ പിക്ക് ഗുണമൊന്നുമുണ്ടായിട്ടില്ലെന്നും സി കെ പത്മനാഭന് വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/3eiedWB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages