രാജ്യത്ത് കോവിഡ് വ്യാപനം; ലോക്ക് ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 15, 2021

രാജ്യത്ത് കോവിഡ് വ്യാപനം; ലോക്ക് ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍

പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീട്ടി. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും കുറഞ്ഞു. കേസുകളില്‍ ഇനിയും കുറവ് രേഖപ്പെടുത്താനാണ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗവ്യാപനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 960 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.

ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം അതീവ രൂക്ഷമായി. സ്പുട്നിക് വി വാക്സിന്റെ 67 ലക്ഷം ഡോസുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിസിന് കത്തയച്ചു. പ്ലാസ്മ ചികിത്സ കൊവിഡ് ചികിത്സ മാര്‍ഗ രേഖയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3ePYZs7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages