രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ഉപേക്ഷിക്കാമെന്ന് അമേരിക്ക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 13, 2021

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ഉപേക്ഷിക്കാമെന്ന് അമേരിക്ക

അമേരിക്കയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ഉപേക്ഷിക്കാമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് പ്രോട്ടോക്കോളുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മറ്റു ഇളവുകളും നല്‍കും. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, കൂട്ടം കൂടല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ പാലിക്കേണ്ടതില്ല. പ്രസിഡന്റ് ജോ ബൈഡനാണ് മാസ്‌ക് ഉപേക്ഷിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്.

ഓവല്‍ ഓഫീസില്‍ വെച്ച് രാജ്യത്തെ അഭിസംഭോദന ചെയ്ത ബൈഡന്‍ രാജ്യത്തെ സംബന്ധിച്ച മഹത്തായ ദിനമാണ് ഇന്നെന്ന് വ്യക്തമാക്കി. സെന്റേഴ്സ് ഓഫ് ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദേശ പ്രകാരം രണ്ട് ഡോസിന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിത്. നമ്മുടെ രാജ്യത്തിന് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരികാണാം. ബൈഡന്‍ പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചവരെ ഈയവസരത്തില്‍ അനുസ്മരിക്കുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി. 5 ലക്ഷത്തിലേറെ പേരാണ് അമേരിക്കയില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഒരുഘട്ടത്തില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ ദൈനംദിന കൊവിഡ് രോഗികളാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്. ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോളുകള്‍ ശക്തമാക്കിയിരുന്നു.



from ഇ വാർത്ത | evartha https://ift.tt/2RMhgxj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages