
മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു.കൊവിഡ് ബാധയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച വിപിന്‍ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. 2005 ല്‍ ഇന്ത്യാവിഷനിലൂടെയാണ് വിപിന്‍ ചന്ദ് മാധ്യമജീവിതം തുടങ്ങിയത്. പിന്നീട് 2012 ലാണ് മാതൃഭൂമിയില്‍ പ്രവേശിക്കുന്നത്. പറവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ശ്രീദേവിയാണ് ഭാര്യ. മഹേശ്വരാണ് മകന്‍.
from ഇ വാർത്ത | evartha https://ift.tt/3o1WaqP
via IFTTT
No comments:
Post a Comment