
എറണാകുളം കളമശ്ശേരിയിലെ വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസ് കൊണ്ടുപോയി. പൂനൈയില്‍ സ്റ്റീല്‍ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹന് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ട് പേരില്‍ നിന്നായി ആറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വൈഗ കൊലക്കേസില്‍ അറസ്റ്റിലായ സനുമോഹനെ തെളിവെടുപ്പിനുശേഷം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് ജയിലിലെത്തി സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ ചീഫ് മെട്രോപ്പളിറ്റന്റ് കോടതിയുടെ പ്രെഡക്ഷന്‍ വാറണ്ട് ഹാജരാക്കിയാണ് സനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താനാണ് മുംബൈ പൊലീസിന്റെ തീരുമാനം. കൊച്ചിയിലെത്തിയ നാലംഗ അന്വേഷണ സംഘം സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഫ്ലാറ്റില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.
from ഇ വാർത്ത | evartha https://ift.tt/33iUZJU
via IFTTT
No comments:
Post a Comment