
കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊള്ളുന്ന പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കാലവര്‍ഷത്തിന് മുന്‍പായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുക. പുതിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്.
യാസ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങള്‍ക്കായിരിക്കും ചുഴലിക്കാറ്റ് ഭീഷണിയുണ്ടാവുക. മെയ് 26ന് ശേഷം കാറ്റ് കരതൊടുമെന്നാണ് പ്രവചനം. അതേസമയം കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
അറബിക്കടലില്‍ പടിഞ്ഞാറന്‍കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണം
from ഇ വാർത്ത | evartha https://ift.tt/3wrQERp
via IFTTT
No comments:
Post a Comment