ഞങ്ങള്‍ അര്‍ഹമായ പിന്തുണ നല്‍കും; ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 22, 2021

ഞങ്ങള്‍ അര്‍ഹമായ പിന്തുണ നല്‍കും; ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രന്‍

ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍.കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന എന്‍സിപി നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എന്‍സിപിയുമായി സഹകരിക്കുന്നതെന്ന് ലതിക സുഭാഷ് പറഞ്ഞു.

യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. 7624 വോട്ട് നേടിയ ലതിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ലതിക സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എന്‍സിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തന പരിചയം കണക്കിലെടുത്ത് എന്‍സിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3fa0KjO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages