പ്രകടമാകാനാകാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്, നീര്‍മാതളത്തിനും നീലാംബരിക്കും അത്രയേറെ പ്രീയപ്പെട്ടവള്‍; ചന്ദനമരങ്ങളുടെ ഒറ്റയടിപ്പാതകള്‍ കാത്തിരിപ്പാണ് ആമീ… - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 30, 2021

പ്രകടമാകാനാകാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്, നീര്‍മാതളത്തിനും നീലാംബരിക്കും അത്രയേറെ പ്രീയപ്പെട്ടവള്‍; ചന്ദനമരങ്ങളുടെ ഒറ്റയടിപ്പാതകള്‍ കാത്തിരിപ്പാണ് ആമീ…

‘പ്രകടമാക്കാനാകാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും..’മാധവിക്കുട്ടി ഓര്‍മയായെങ്കിലും ആസ്വാദകമനസ്സില്‍ ചൊരിഞ്ഞുപോയ നൂറുനൂറ് കഥകളിലൂടെ ഇനിയും എത്രയോ കാലം അവര്‍ ജീവിക്കും. ഒരു നീര്‍മാതള പൂവ് പോല…

നീര്‍മാതളവും, നീലാംബരിയും ഇന്നുമങ്ങനെ പൂക്കാറുണ്ട്, ഇലഞ്ഞിപ്പൂവുകള്‍ക്ക് അത്രയേറെ പ്രീയപ്പെട്ടവള്‍; മലയാളത്തിന്റെ ആമി മണ്‍മറഞ്ഞിട്ട് 12 വര്‍ഷം. പ്രണയത്തെ ഏറ്റവും തീവ്രമായ രീതിയില്‍ അവതരിപ്പിച്ച മറ്റൊരാള്‍ മലയാള സാഹിത്യത്തില്‍ ഇല്ലെന്ന് തന്നെ പറയാം.

1934 മാര്‍ച്ച് 31 നാണ് ജനനം. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു. മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. 1999-ല്‍ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. പക്ഷേ കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയാര്‍ജിച്ചത്.

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോക്‌സേവാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതി.

വരികള്‍ കൊണ്ടും ജീവിതം മാധവിക്കുട്ടി ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു. പ്രകൃതിയെയും യാത്രകളെയും നീര്മാുതളപ്പൂക്കളെയും സ്നേഹിച്ചിരുന്നവളായിരുന്നു കമലാദാസ്് എന്ന മലയാളത്തിന്റെ നീലാംബരി. ഋതുഭേദങ്ങളില്‍ കൊന്നയും പൂവരശും ഇലഞ്ഞിയും നീര്‍മാരതളവുമൊക്കെ പൂവിടുന്നതുപോലെ മാധവിക്കുട്ടി, കമലാദാസായി, ആമിയായി, നീലാംബരിയായി. തന്നെ സ്നേഹിച്ചിരുന്നവരെ ആമി ചന്ദനമരങ്ങള്‍ നിറഞ്ഞ ഒറ്റയടിപ്പാതകളിലൂടെ കൂട്ടിക്കൊണ്ടുപോയി. കടല്‍ മയൂരങ്ങളും പക്ഷിയുടെ മണവുമെല്ലാം നൊമ്പരവും ഭയവും നിറയ്ക്കുന്ന ഓര്‍മകളായി പകര്‍ന്നു.



from ഇ വാർത്ത | evartha https://ift.tt/3uCJdoS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages