ആര്‍എസ്എസ് നേതാവ് വീടും സ്ഥലവും തട്ടിയെടുത്തതായി വയോധികയുടെ പരാതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 30, 2021

ആര്‍എസ്എസ് നേതാവ് വീടും സ്ഥലവും തട്ടിയെടുത്തതായി വയോധികയുടെ പരാതി

പൊന്കുന്നം > ആര്എസ്എസ് നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. കോട്ടയം ചെറുവള്ളി സ്വദേശിനി സരസ്വതിയമ്മയുടെ 47 സെന്റ് സ്ഥലവും വീടും ആശ്രമത്തിനു ദാനം കൊടുക്കാമെന്ന വ്യാജേന സ്വന്തം പേരിലേക്ക് തീറെഴുതി വാങ്ങി എന്നാണ് ആരോപണം. സജീവ ആര്എസ്എസ് പ്രവര്ത്തകനും സേവഭാരതി പൊന്കുന്നം ജില്ലാ കോ ഓര്ഡിനേറ്ററും മുന് ബിജെപി പഞ്ചായത്ത് സ്ഥാനാര്ഥിയും ലീഗല് സര്വീസ് അതോററ്റി വോളണ്ടിയറുമായ കെ ബി മനോജിനെതിരെയാണ് വൃദ്ധയുടെ ആരോപണം. സ്ഥലവും വീടും തിരികെ നല്കുന്നതുവരെ ഇടിഞ്ഞു വീഴാറായ വീട്ടില് തന്നെ കഴിയുമെന്ന നിലപാടിലാണ് 77 കാരിയായ സരസ്വതിയമ്മ.

ഏഴ് വര്ഷങ്ങള്ക്കു മുമ്പാണ് സരസ്വതിയമ്മയുടെ വീടും സ്ഥലവും ആശ്രമത്തിന് എന്ന പേരില് എഴുതി വാങ്ങുന്നത്. ഏക മകന്റെ മരണത്തെ തുടര്ന്ന് വൃദ്ധരായ സരസ്വതിയമ്മയും ഭര്ത്താവ് അനന്ത പത്മനാഭന് നായരും വാഴൂരില് പ്രവര്ത്തിക്കുന്ന ആശ്രമത്തില് അഭയം തേടി. നാല് മാസങ്ങള്ക്ക് ശേഷം ഭര്ത്താവ് മരണപ്പെട്ടു. തുടര്ന്നു സരസ്വതിയമ്മയുടെ പേരിലുള്ള 47 സെന്റ് സ്ഥലത്തില് നാലിലൊന്നു ഭാഗം വാഴൂര് തീര്ത്ഥപാദാശ്രമത്തിലേക്ക് ദാനം നല്കാന് അവര് സമ്മതിച്ചിരുന്നു. എന്നാല് ആശ്രമത്തിന് നല്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ആശ്രമത്തിലെ തന്നെ പാലിയേറ്റീവ് കെയര് ചുമതലയുള്ള ആര്എസ്എസ് നേതാവ് കെ ബി മനോജ് സ്വന്തം പേരിലേക്ക് തീറാധാരം എഴുതുകയായിരുന്നു എന്നാണ് വൃദ്ധയുടെ ആരോപണം.

ആശ്രമത്തില് നേരിട്ട ബുദ്ധിമുട്ടുകളെ തുടര്ന്ന് തിരികെ വീട്ടിലെത്തിയ സരസ്വതി അമ്മ രേഖകള് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. നാലിലൊന്ന് എന്നതിന് പകരം 47 സെന്റ് സ്ഥലവും വീടും മനോജിന്റെ പേരിലേക്ക് തീറെഴുതി നല്കിയിരിക്കുന്നതയാണ് രേഖകള്. ആധാരം എഴുതുന്ന സമയത്ത് വായിച്ചുനോക്കാന് സമ്മതിച്ചില്ലെന്നും ദാനം നല്കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് തീറാധാരത്തില് ഒപ്പിട്ടതെന്നും സരസ്വതിയമ്മ പറയുന്നു.

വീടും സ്ഥലവും തിരികെ നല്കണമെന്നാവശ്യപ്പെട്ട് പല തവണ മനോജിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്ന്ന് ജില്ലാ കളക്ടര്ക്കും പൊലീസ് മേധാവിക്കും പരാതി നല്കി. സ്ഥലം താന് വില കൊടുത്ത് വാങ്ങിയതാണെന്നാണ് മനോജ് പറയുന്നത്. ഒരു രൂപ പോലും ലഭിച്ചില്ലെന്ന് സരസ്വതിയമ്മയും വ്യക്തമാക്കുന്നു. സെന്റിന് ഒരു ലക്ഷമെങ്കിലും വില വരുന്ന ചെറുവള്ളിയില് 47 സെന്റ് സ്ഥലവും വീടും മനോജ് സ്വന്തമാക്കിയത് മൂന്നര ലക്ഷം രൂപയ്ക്കാണെന്നാണ് രേഖകള് പറയുന്നത്.

കഴിഞ്ഞ ദിവസത്ത മഴയില് സരസ്വതിയമ്മയുടെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. ആശ്രമത്തില് താമസമായതോടെ വീടും സ്ഥലവും നോക്കാന് ആരുമില്ലാതായി. ആകെ കാടുപിടിച്ച് ദ്രവിച്ച അവസ്ഥയിലാണ് വീടുള്ളത്. ഇതിന്റെ ഒരു മുറിയിലാണ് സരസ്വതിയമ്മ രണ്ടു മാസമായി താമസിക്കുന്നത്. സരസ്വതിയമ്മയുടെ അവസ്ഥ കണ്ട് ചിറക്കടവ് പഞ്ചായത്ത് അധികൃതര് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്പ്പിക്കാന് എത്തിയെങ്കിലും സരസ്വതിയമ്മ അതിന് തയ്യാറല്ല. തന്നെ വഞ്ചിച്ച മനോജിനെതിരെ കര്ശന നടപടി വേണമെന്ന ആവശ്യത്തിലാണ് സരസ്വതിയമ്മ.




from Kerala || Deshabhimani ​Online ​News https://ift.tt/3fX531i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages