
പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. മുന്‍ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവുമാണ് രാഗേഷ്. ദേശീയ തലത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ സജ്ജീവ സാന്നിധ്യമായിരുന്നു. കര്‍ഷക സംഘം നേതാവ് കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ദിനേശന്‍ പുത്തലത്തും പ്രസ് സെക്രട്ടറിയായി പി എം മനോജും തുടര്‍ന്നേക്കും.
പുതിയ മന്ത്രിസഭ പുതുമുഖങ്ങളാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം മന്ത്രിസഭയുടെ കാര്യത്തിലും ഞെട്ടിക്കുന്ന സസ്‌പെന്‍സ് നല്‍കിയാണ് സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഉച്ചതിരിഞ്ഞ് 3:30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള പന്തലില്‍ നടക്കും.കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. ആളുകളുടെ എണ്ണം പരമാവധി കുറച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
from ഇ വാർത്ത | evartha https://ift.tt/3wjyEsb
via IFTTT
No comments:
Post a Comment