
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. കേരളത്തിന് ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. ഇഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ്രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന്രൂപയായിരുന്നു. നിലവില്‍ വില 91 രൂപയാണ്.
from ഇ വാർത്ത | evartha https://ift.tt/3vUVuGi
via IFTTT
No comments:
Post a Comment