VIDEO - കോൺഗ്രസ് ജയിക്കില്ലെന്ന് തുറന്നടിച്ച്‌ രാജ്മോഹൻ ഉണ്ണിത്താൻ എം.പി; അണികൾ ബിജെപിയിലേക്ക് ഒഴുകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 5, 2021

VIDEO - കോൺഗ്രസ് ജയിക്കില്ലെന്ന് തുറന്നടിച്ച്‌ രാജ്മോഹൻ ഉണ്ണിത്താൻ എം.പി; അണികൾ ബിജെപിയിലേക്ക് ഒഴുകുന്നു

തിരുവനന്തപുരം > പോളിങ് ദിവസം യുഡിഎഫിന്റെ അവസ്ഥ തുറന്നുപറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും കാസർഗോഡ് എം.പിയായ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. "ടൈംസ് നൗ' ചാനലിനോട് നല്കിയ അഭിമുഖത്തിലാണ്ഉണ്ണിത്താന്റെ പ്രതികരണം. കേരളത്തില് തെരഞ്ഞെടുപ്പില് നിമിഷങ്ങള് ബാക്കി നില്ക്കെയായിരുന്നു രാജ്മോഹന് ഉണ്ണിത്താന്റെ പ്രസ്താവന.

ആത്മാര്ത്ഥത ലവലേശമില്ലാത്തവരാണ് കോണ്ഗ്രസ് നേതാക്കളെന്നും കോണ്ഗ്രസ് തോല്വി ഭയക്കുന്നുവെന്നും രാജ്മോഹന് ഉണ്ണിത്താന് പറയുന്നു. ഗ്രൂപ്പ് വളര്ത്തുക എന്നതു മാത്രമാണ് നേതാക്കള് ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ് പാർട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകൾ മാത്രമാണ്. കോൺഗ്രസ്സുകാർക്ക് കൂറ് ഗ്രൂപ്പ് നേതാക്കളോട് മാത്രമാണ്. ബിജെപിയിവിടെ നാൾക്ക് നാൾ കരുത്താർജിക്കുകയാണ്. അണികൾ ബിജെപിയിലേക്ക് ഒഴുകുന്നുവെന്നും "ടൈംസ് നൗ' സ്റ്റിങ് ഓപ്പറേഷനിൽ ഉണ്ണിത്താൻ തുറന്നടിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3sZxqRS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages