ജോസി.കെ.മാണി എല്‍ഡിഎഫിലേക്ക് എത്തിയത് പാര്‍ട്ടിക്ക് ഒരു ഗുണവും ചെയ്യില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 3, 2021

ജോസി.കെ.മാണി എല്‍ഡിഎഫിലേക്ക് എത്തിയത് പാര്‍ട്ടിക്ക് ഒരു ഗുണവും ചെയ്യില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജോസ്.കെ.മാണിയും സിപിഐഎമ്മും തമ്മിലുള്ള അടി ഈ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്വന്തം കേന്ദ്രത്തില്‍ ഇട്ടാണ് കേരള കോണ്‍ഗ്രസിനെ സിപിഐഎം പ്രവര്‍ത്തകന്‍ മര്‍ദിച്ചത്. അടി കൊണ്ട ശേഷം തോളില്‍ കയ്യിട്ടു നടക്കുന്നത് ജനങ്ങള്‍ മനസിലാക്കും. ജോസ്. കെ. മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയതില്‍ ഇടതുപക്ഷത്തിന് ഒരു ഗുണവുമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായുള്ള ഒത്തുകളി ആരോപണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളി. സിപിഐഎം വിട്ട് വന്ന ആളാണ് കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സര്‍ക്കാര്‍ കോട്ടയത്തെ വികസനം അട്ടിമറിച്ചു. കോട്ടയത്തെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും കോട്ടയത്ത് അട്ടിമറി ഉണ്ടാകുമെന്ന പ്രചാരണം തള്ളുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/3sPxKCx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages