മലപ്പുറം> നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് (56) അന്തരിച്ചു.
ഹൃദയാഘത്തെ തുടർന്നാണ് മരണം.നെഞ്ചുവേദനയെ തുടർന്ന് മഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. . കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെഎസ്യു സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം മലപ്പുറം ഡിസിസി ഓഫീസിലെ പൊതുദർശനത്തിന് ശേഷം നിലമ്പൂർ എടക്കരയിലെ വീട്ടിലെത്തിക്കും. മെയ് രണ്ടിന് വോട്ട് എണ്ണാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം .
from Kerala || Deshabhimani Online News https://ift.tt/3vrPJQd
via IFTTT
No comments:
Post a Comment