വൈഗയെ പുഴയിൽ എറിഞ്ഞു; ആത്‌മഹത്യ ചെയ്യാൻ മനസനുവദിച്ചില്ലെന്നും സനു മോഹൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 18, 2021

വൈഗയെ പുഴയിൽ എറിഞ്ഞു; ആത്‌മഹത്യ ചെയ്യാൻ മനസനുവദിച്ചില്ലെന്നും സനു മോഹൻ


കൊച്ചി> മകൾ വൈഗയെ മുട്ടാര് പുഴയിൽ തള്ളിയിട്ടുകൊന്നത് താന് തന്നെയെന്ന് പിതാവ് സനു മോഹന്റെ കുറ്റസമ്മതമൊഴി. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും എന്നാല് കുട്ടിയെ പുഴയില് എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന് മനസ് അനുവദിച്ചില്ലെന്നും ഇന്നലെ പൊലീസ് പിടിയിലായ സനുമോഹൻ പറഞ്ഞു.അതേസമയം മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

താന് മരണപ്പെട്ടാന് കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന് തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന് പറഞ്ഞു.

ഇന്നലെ കര്ണാടകയിലെ കാര്വാറില് നിന്ന് പിടികൂടിയ പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനില് എത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് ചോദ്യം ചെയ്യുകയാണ്.

മാർച്ച് 22നാണ് വൈഗയെ മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നു നാടുവിട്ട സനുമോഹൻ കഴിഞ്ഞ ദിവസം മുകാംബികയിൽ വിവരം ലഭിച്ചിരുന്നു. പൊലീസ് എത്തുംമുന്നേ കർണാടകയിലെ കർവാറിലേക്ക് പോയ സനുമോഹനെ കർണാടക പൊലീസാണ് പിടികൂടിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2QhVjWp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages