ഫറോക്ക് > ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിന് പോയി മംഗളൂരുവിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബോട്ടിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ശനിയാഴ്ച പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹമാണ് കടലിൽ കണ്ടെത്തിയത്. മംഗളുരു തുറമുഖത്തിന് 43 നോട്ടിക്കൽ മൈൽ അകലെ പുറംകടലിലാണ് അപകടമുണ്ടായതെങ്കിലും, ഏറെ ദൂരെ മൽപ്പെ തുറമുഖത്തിന് പടിഞ്ഞാറ് ഉൾക്കടലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടം നടന്നതു മുതൽ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തി വരുന്ന തെരച്ചിലിൽ വെള്ളിയാഴ്ച രാത്രി മൂന്നു പേരുടെ മൃതദേഹം കിട്ടിയിരുന്നു. ഇതിൽ രണ്ടെണ്ണം പശ്ചിമ ബംഗാൾ സ്വദേശികളും മറ്റൊരാൾ തമിഴ് നാട് കന്യാകുമാരി സ്വദേശിയുമാണ്. ഇതിൽ തിരിച്ചറിഞ്ഞ കൊൽക്കത്താ സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല .ചൊവ്വാഴ്ച പുലർച്ചെ 2.05ന് ഉണ്ടായ അപകടത്തിൽ തകർന്ന ബേപ്പൂർ സ്വദേശി മാമൻറ കത്ത് ജാഫറിൻ്റെ ബോട്ടിൽ 14 മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ രക്ഷപ്പെട്ടു.
മൂന്ന് പേരുടെ മൃതദേഹം ആദ്യ ദിവസവും പിന്നീട് വെള്ളിയാഴ്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. ശനിയാഴ്ച ഒരാളുടെ കൂടി മൃതദ്ദേഹം ലഭിച്ചതിനാൽ ,ഇനി അഞ്ചു മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്.
from Kerala || Deshabhimani Online News https://ift.tt/3aiyGI8
via IFTTT
No comments:
Post a Comment