കൊല്ലം ഏരൂരില്‍ രണ്ട് വര്‍ഷം മുന്‍പ് കൊന്നുകുഴിച്ചുമൂടിയ ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 20, 2021

കൊല്ലം ഏരൂരില്‍ രണ്ട് വര്‍ഷം മുന്‍പ് കൊന്നുകുഴിച്ചുമൂടിയ ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും

കൊല്ലം ഏരൂര്‍ ഭാരതിപുരത്ത് രണ്ടുവര്‍ഷം മുന്‍പ് കാണാതായ ആളെ കൊന്നുകുഴിച്ചു മൂടിയെന്ന് അമ്മയും സഹോദരനും. ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. മൃതദേഹം ഫോറന്‍സിക് സംഘം പരിശോധിക്കും. ഏരൂര്‍ പൊലീസിന്റെ സാന്നിധ്യത്തിലാവും പരിശോധന. പത്തു മണിയോടെ ഫോറന്‍സിക് സംഘം ഭാരതിപുരത്തുള്ള വീട്ടിലെത്തി നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് ഷാജി കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും മരിച്ചതാണെന്നും വീടിനോട് ചേര്‍ന്നുള്ള കിണറിന് സമീപത്തെ കുഴിയിലാണ് മൃതദേഹം മറവുചെയ്തതെന്നുമായിരുന്നു സന്ദേശം. അമ്മയും സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജിയുടെ സഹോദരനും അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3xbECg3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages