കോവിഷീല്‍ഡ് വാക്സിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി; അമേരിക്ക വിലക്ക് പിന്‍വലിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 25, 2021

കോവിഷീല്‍ഡ് വാക്സിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി; അമേരിക്ക വിലക്ക് പിന്‍വലിച്ചു

കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഷീല്‍ഡ് വാക്സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടന്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു.അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് എമിലി ഹോണ്‍ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. കൊറോണയ്ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് ആവശ്യമുള്ള മറ്റ് ഉപകരണങ്ങളും ഉടന്‍ നല്‍കുമെന്നും എമിലി അറിയിച്ചു.

കോവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് നേരത്തെ അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് അനുസരിച്ച് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അത്യാവശ്യം വന്നപ്പോള്‍ ജോ ബൈഡന്‍ നേതൃത്വം നല്‍കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നായിരുന്നു വിമര്‍ശനം.



from ഇ വാർത്ത | evartha https://ift.tt/32KKNtu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages