"റിസൈന്‍ മോഡി' ഹാഷ്ടാഗ് പുന:സ്ഥാപിച്ചുവെന്ന് ഫേസ്ബുക്ക്; ബ്ലോക്ക് ചെയ്തത്‌ അറിയാതെ സംഭവിച്ചതെന്നും വിശദീകരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 28, 2021

"റിസൈന്‍ മോഡി' ഹാഷ്ടാഗ് പുന:സ്ഥാപിച്ചുവെന്ന് ഫേസ്ബുക്ക്; ബ്ലോക്ക് ചെയ്തത്‌ അറിയാതെ സംഭവിച്ചതെന്നും വിശദീകരണം

കൊച്ചി > മോഡി രാജിവെക്കണം ( #ResignModi ) എന്ന ഹാഷ്ടാഗ് ഉള്പ്പെട്ട പോസ്റ്റുകള് ബ്ലോക്ക് ചെയ്യപ്പെട്ടത് അറിയാതെ സംഭവിച്ചതാണെന്ന് ഫേസ്ബുക്കിന്റെ വിശദീകരണം. ഹാഷ്ടാഗ് പുന:സ്ഥാപിച്ചുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര് അറിയിച്ചു.

രാജ്യത്ത് കോവിഡ് വാക്സിന്റെ വില നിയന്ത്രിക്കാതിരിക്കുകയും ഓക്സിജന് കിട്ടാതെ രോഗികള് മരിച്ചുവീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്ക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ സോഷ്യല്മീഡിയയില് രൂക്ഷവിമര്ശനമുയര്ന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന് കോര്പറേറ്റ് പ്രീണനം നടത്തുന്ന മോഡി സര്ക്കാര് രാജിവെക്കുകയാണ് വേണ്ടതെന്ന് നിരവധിപേര് ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തു. ഇതോടെയാണ് #ResignModi എന്ന ഹാഷ്ടാഗ് ട്രെന്ഡായി മാറിയത്.

എന്നാല് പെട്ടെന്നുതന്നെ ഹാഷ്ടാഗ് ഉപയോഗിച്ചുള്ള പോസ്റ്റുകള് ബ്ലോക്ക് ചെയ്യപ്പെട്ടുതുടങ്ങി. തങ്ങളുടെ കമ്യൂണിറ്റി സ്റ്റാന്ഡേര്ഡിന് വിരുദ്ധമാണ് ഇത്തരം പോസ്റ്റുകളെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം. ഫേസ്ബുക്കിന്റെ വിലക്ക് അന്താരാഷ്ട്ര തലത്തിലും ചര്ച്ചയായി. ഇതിനുപിന്നാലെയാണ് ഇപ്പോള് ഹാഷ്ടാഗ് പുന:സ്ഥാപിച്ചിരിക്കുന്നത്.

FB India is currently censoring posts calling for the resignation of the Prime Minister https://t.co/1PZjB5Q3Nm

— Olivia Solon (@oliviasolon) April 28, 2021

കേന്ദ്രസര്ക്കാരിനെ വിമര്ശിക്കുന്ന പോസ്റ്റുകള് ഫേസ്ബുക്ക് വിലക്കുന്നുവെന്ന് നേരത്തേയും ആരോപണം ഉയര്ന്നിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2PytBob
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages