കൊല്ലം> കുണ്ടറ മണ്ഡലം സ്ഥാനാർത്ഥിയായ ഇ എം സി സി ഡയറക്ടർ ഷിജു എം വർഗീസിന്റെ കാർ കത്തിക്കാൻ നടത്തിയ ശ്രമത്തിൽ ഒരാൾ അറസ്റ്റിൽ.
തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കാർ കത്തിക്കൽ നാടകമായിരുന്നുവെന്നും ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നുമുയർന്ന ആരോപണം ശരിയാണെന്ന് ഇതോടെ തെളിഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ കുണ്ടറ കണ്ണനല്ലൂരിനടുത്താണ് സംഭവം. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനകരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മക്കെതിരെയും ഷിജു രംഗത്ത് വന്നിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3sXoxax
via IFTTT
No comments:
Post a Comment