കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍ ബൈക്ക് മോഷണക്കേസില്‍ പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 30, 2021

കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍ ബൈക്ക് മോഷണക്കേസില്‍ പിടിയില്‍

ബൈക്ക് മോഷ്ടിക്കുന്ന സംഘത്തിലെ നാലു പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത നാലുപേരെയും 12 ബൈക്കുകളും മെഡിക്കല്‍ കോളേജ് പോലീസ് വിദഗ്ധമായി പിടിച്ചെടുത്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ഫറോക്ക് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെട്ട പ്രദേശത്തുനിന്നും മോഷണം പോയ 30-ഓളം ബൈക്കുകളില്‍ 12 എണ്ണമാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടിച്ചെടുത്തത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ നാലുപേര്‍ അടങ്ങിയ സംഘത്തെപ്പറ്റി സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ചില ബൈക്കുകള്‍ പൊളിച്ച് ആക്രിക്കടയില്‍ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. 17 വയസ്സ് പ്രായമുള്ള നാലുപേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയശേഷം രക്ഷിതാക്കളൊടൊപ്പം വിട്ടയച്ചു. ഒരു മാസത്തിനുള്ളില്‍ കൗണ്‍സലിങ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.



from ഇ വാർത്ത | evartha https://ift.tt/3xF6f1m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages