കോവിഡ്‌ വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്‌ അടിയന്തര യോഗം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 14, 2021

കോവിഡ്‌ വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്‌ അടിയന്തര യോഗം


കണ്ണൂർ> സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. പൊലീസിന്റെയും സെക്ട്രൽ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2QqNzB4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages