തൃശൂർ > തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ ആഘോഷങ്ങൾ സമാപിച്ചു.
ഇന്നലെ അർധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തില് വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകൾ വെട്ടികുറച്ച് പൂരം നടത്തിയത്. ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള് വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി പൊട്ടിച്ചു തീർക്കുകയായിരുന്നു.
ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കി. രാവിലെ എട്ടരയോടയാണ് പൂരാഘോഷങ്ങൾ സമാപിച്ചത്.
മുപ്പത് കൊല്ലത്തിലേറെയായി തൃശ്ശൂർ പൂരം നടത്തിപ്പിനും തിരുവമ്പാടി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ച പൂച്ചെട്ടി സ്വദേശി രമേശനും, പൂങ്കുന്നം സ്വദേശിയായ പനയത്ത് രാധാകൃഷ്ണനും. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം ദേവസ്വം ചർച്ച ചെയ്യുമെന്നും ദേവസ്വം വ്യക്തമാക്കി. അപകടത്തിൽ 25പേർക്ക് പരിക്കേറ്റിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3gBkj62
via IFTTT
No comments:
Post a Comment