എൽഡിഎഫിന്‌ ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കും; നേമത്തെ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 5, 2021

എൽഡിഎഫിന്‌ ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കും; നേമത്തെ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യും: മുഖ്യമന്ത്രി

ധർമ്മടം > എൽഡിഎഫിന് കേരളം ചരിത്രവിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമലയോടൊപ്പം പിണറായി ആർ.സി അമല ബേസിക് യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. സർക്കാരിനെ തെറ്റിദ്ധരിപ്പിാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടപോലെ എല്ലാ അപവാദ പ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള നിലയാണ് ജനങ്ങൾ സ്വകീരിച്ചിട്ടുള്ളത്.



2016 മുതൽ എൽഡിഎഫ് സർക്കാർ ഏതെല്ലാം പ്രവർത്തനങ്ങൾ നടത്തിയെന്ന് ജനങ്ങൾക്കറിയാം. വികസനപ്രവർത്തനങ്ങൾക്കും, ദുരന്തങ്ങൾ നേരിടുന്നതിനും ജനങ്ങൾ സർക്കാരിനൊപ്പം ഉണ്ടായിരുന്നു. ജനങ്ങളാണ് സർക്കാരിന്റെ കൂടെ ഈ അഞ്ച് വർഷക്കാലം അണിനിരന്നത്. എൽഡിഎഫിന് ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തില് മറ്റെവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എല്ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില് നേടിയതിനേക്കാള് കൂടുതല് സീറ്റുകള് നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3rUlhvQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages