ജി.സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; ആലപ്പുഴ ജില്ലാ പോലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 18, 2021

ജി.സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; ആലപ്പുഴ ജില്ലാ പോലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി

g sudhakaran

മന്ത്രി ജി. സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി. യുവതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ആദ്യ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനാലാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.

ആലപ്പുഴയില്‍ വച്ച് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി.അതേസമയം, ജി. സുധാകരനെതിരായ പരാതിക്ക് പിന്നില്‍ വിഭാഗീയതയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.



from ഇ വാർത്ത | evartha https://ift.tt/3ebczVo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages