റമദാനില്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമില്ല : സൗദി ഹജ്ജ് മന്ത്രാലയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 1, 2021

റമദാനില്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമില്ല : സൗദി ഹജ്ജ് മന്ത്രാലയം

സൗദിക്കകത്ത് നിന്നും റമദാന്‍ മാസത്തില്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്ന ജീവനക്കാര്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന്‍ സ്വീകരിച്ചിരിക്കണം. കുത്തിവെപ്പെടുക്കാത്ത ജീവനക്കാര്‍ ഓരോ ആഴ്ചയിലും കാലാവധിയുള്ള പി.സി.ആര്‍ നെഗറ്റീഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. തീര്‍ത്ഥാടകര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ലെങ്കിലും, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഉംറക്കും നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റുകള്‍ കരസ്ഥമാക്കുക, തവക്കല്‍നാ ആപ്പ് പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങിയ മുഴുവന്‍ ചട്ടങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ചട്ടങ്ങളില്‍ വീഴ്ചവരുത്തുന്നവരെ കണ്ടെത്തുന്നതിനായി റമദാനില്‍ പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

റമദാന്‍ മാസത്തില്‍ അഞ്ച് ലക്ഷത്തിലേറെ ഉംറ തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തുമെന്നാണ് പ്രതീക്ഷ. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കിലും, സൗദിയിലെത്തിയാല്‍ 3 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം



from ഇ വാർത്ത | evartha https://ift.tt/3cGPdaE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages