സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന്, 20,000 കടന്നേക്കുമെന്ന് വിലയിരുത്തല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 17, 2021

സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന്, 20,000 കടന്നേക്കുമെന്ന് വിലയിരുത്തല്‍

സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

രണ്ടര ലക്ഷം പരിശോധനകള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തിയ കൂട്ടപരിശോധനയില്‍
മൂന്ന് ലക്ഷത്തിലധികം പരിശോധനകള്‍ നടത്താനായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടന്നത്. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരത്ത് 29,008 പരിശോധനകളും നടന്നു. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളില്‍ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്. ഇതില്‍ 13835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയി ഉയര്‍ന്നു. ഇന്നും നാളെയുമായി കൂടുതല്‍ പരിശോധന ഫലം പുറത്തുവരുമ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ കടുപ്പിക്കാനും സാധ്യതയുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3eeiwRd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages