മാമ്പഴം മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ ചാണകം തീറ്റിച്ചു; 2 പേര്‍ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 2, 2021

മാമ്പഴം മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ ചാണകം തീറ്റിച്ചു; 2 പേര്‍ അറസ്റ്റില്‍

മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ ചാണകം തീറ്റിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തെലങ്കാനയിലെ മെഹബൂബാദ് ജില്ലയിലെ തോറൂര്‍ പട്ടണത്തിലാണ് സംഭവം.

13ഉം 16ഉം വയസും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെയാണ് ചാണകം തീറ്റിച്ചത്. ഉടമയുടെ അനുവാദം കൂടാതെ മാമ്പഴം പറിച്ചുവെന്ന് ആരോപിച്ച് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവരെ കൈകള്‍ കെട്ടിയിട്ട ശേഷം തോട്ടം കാവല്‍ക്കാരായ ബി യാക്കു, ബി രാമുലു എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ വടികള്‍ കൊണ്ടടിച്ചു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ചാണകം തീറ്റിക്കുകയായിരുന്നു. എന്നാല്‍ മാങ്ങ മോഷ്ടിക്കാനല്ല, തങ്ങളുടെ കാണാതായ നായയെ അന്വേഷിച്ചാണ് തോട്ടത്തില്‍ പ്രവേശിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും തോട്ടം കാവല്‍ക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



from ഇ വാർത്ത | evartha https://ift.tt/3mjGsqi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages