മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസിലൊരുങ്ങുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 21, 2021

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസിലൊരുങ്ങുന്നു

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസിങ്ങിനൊരുങ്ങുന്നു.മഞ്ജു വാര്യറും സണ്ണിവെയ്‌നുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. കാഴ്ചക്കാരില്‍ ഭയം ഉണ്ടാക്കുവാന്‍ സയന്‍സിന്റേയും സാങ്കേതിക വിദ്യയുടേയുമെല്ലാം സഹായം പ്രയോജനപ്പെടുത്തുന്നു ടെക്നോ ഹൊറര്‍ ചിത്രങ്ങളില്‍.

തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിയ്ക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്നും എത്തുന്നു. ക്ലെമന്റ് എന്ന പേരില്‍ അലെന്‍സിയറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇവരെ കൂടാതെ നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3r2qUrC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages