
കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍പുണ്ടാക്കിയ വിവാദങ്ങള്‍ വികസനം ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പത്തനംതിട്ട തിരുവല്ലയില്‍ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിക്ക് ഏതെങ്കിലും തരത്തില്‍ അധിക ബാധ്യത വരാത്ത രീതിയിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബിയുടെ പ്രവര്‍ത്തനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും വിധത്തിലുള്ള പദ്ധതികളാണ് ഇപ്പോള്‍ കിഫ്ബി ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
from ഇ വാർത്ത | evartha https://ift.tt/2NKwtgE
via IFTTT
No comments:
Post a Comment