വോട്ടര്‍പട്ടികയിലെ ക്രമക്കേട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 22, 2021

വോട്ടര്‍പട്ടികയിലെ ക്രമക്കേട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയിലുള്ള വ്യക്തിക്ക് മറ്റൊരാളുടെ പേരും മേല്‍വിലാസവും ചേര്‍ത്തിരിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിലാണ് ക്രമക്കേട്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തിര നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ അറിയിച്ചിരുന്നു. ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ പരാതികളില്‍ ഒരു പരിധിവരെ ശരിയുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.

പരാതി ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചു. കൊവിഡ് ആയതിനാല്‍ അപേക്ഷകള്‍ നേരിട്ട് പരിശോധിച്ചിട്ടില്ല. ഓണ്‍ലൈനായാണ് അപേക്ഷകള്‍ വന്നത്. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. വിഷയത്തില്‍ ശക്തമായ പശിശോധന നടത്തുമെന്നും ടിക്കാറാം മീണ അറിയിച്ചിരുന്നു



from ഇ വാർത്ത | evartha https://ift.tt/2Qx0B0b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages