പട്ടാമ്പി സീറ്റ് വേണ്ട; പ്രതിഷേധവുമായി ആര്യാടന്‍ ഷൗക്കത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 14, 2021

പട്ടാമ്പി സീറ്റ് വേണ്ട; പ്രതിഷേധവുമായി ആര്യാടന്‍ ഷൗക്കത്തും

മലപ്പുറം> പട്ടാമ്പി മണ്ഡലം തനിക്ക് വേണ്ടെന്നും നിലമ്പൂരില് മത്സരിക്കാനാണ് താല്പര്യമെന്നും ആര്യാടന് ഷൗക്കത്ത്. തീരുമാനം ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരില് മത്സരിക്കാന് തുടക്കം മുതല് ശ്രമം തുടര്ന്നിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. തുടര്ന്നാണ് ഷൗക്കത്ത് പ്രതിഷേധവുമായി രംഗത്ത് വന്നത്

ഇതോടെ സീറ്റ് പ്രഖ്യാപിക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളില് ഉണ്ടായ ധാരണ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
കല്പറ്റ, നിലമ്പൂര്, വട്ടിയൂര്കാവ്, കുണ്ടറ, തവന്നൂര്, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലാണ് തര്ക്കം നിലനിന്നിരുന്നത്

ഇന്ന് വൈകുന്നേരം സീറ്റ് സംബന്ധിച്ച കാര്യങ്ങള് യുഡിഎഫ് പ്രഖ്യാപിക്കാനിരിക്കെയാണ് വീണ്ടും കോണ്ഗ്രസ് സ്ഥാനാര്ഥി പ്രഖ്യാപനം പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്.

നേരത്തെ പട്ടാമ്പി സീറ്റിനായി മുസ്ലിം ലീഗ് പ്രവര്ത്തകര് അവകാശവാദം ഉന്നയിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3eCVK7y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages