ജനങ്ങള്‍ തൃശൂര്‍ ഇത്തവണ എനിക്ക് തരുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

ജനങ്ങള്‍ തൃശൂര്‍ ഇത്തവണ എനിക്ക് തരുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

തൃശൂര്‍ നിയോജകമണ്ഡകത്തില്‍ പ്രചാരണം ആരംഭിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ ഇത്തവണ തൃശൂര്‍ തനിക്ക് തരുമെന്ന് സുരേഷ് ഗോപി . ജില്ലയിലെ ടൂറിസം വികസനത്തിനു പ്രാധാന്യം നല്‍കും.

”ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയില്‍ തന്നെ വകവരുത്തണം.”- സുരേഷ് ഗോപി പറഞ്ഞു.

വടക്കുംനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചക്കാണ് ഇന്ന് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബിഷപ്പ് ഹൗസിലുള്‍പ്പെടെ അദ്ദേഹം സന്ദര്‍ശനം നടത്തും. വൈകിട്ട് 4 മണിയോടെ നടക്കുന്ന റോഡ് ഷോ മുതല്‍ക്കാണ് അദ്ദേഹം തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക.



from ഇ വാർത്ത | evartha https://ift.tt/3fdfleM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages