പാചകവാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 31, 2021

പാചകവാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു

രാജ്യത്തെ എണ്ണകമ്പനികള്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയില്‍ നിന്ന് 809 രൂപയായി വില കുറയും. കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വര്‍ധിച്ചിരുന്നു. ജനുവരിയില്‍ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന് ഇത് 769 രൂപയായും 25ന് 794 രൂപയായും വര്‍ധിപ്പിച്ചു. മാര്‍ച്ചില്‍ 819 രൂപയായിരുന്നു സിലിണ്ടറിന്റെ വില.

പൊതുമേഖല എണ്ണകമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് വില കുറച്ച വിവരം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പ്? നടക്കുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍-ഡീസല്‍ വിലയിലും എണ്ണകമ്പനികള്‍ നേരിയ കുറവ് വരുത്തിയിരുന്നു.



from ഇ വാർത്ത | evartha https://ift.tt/3cJYZsJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages