
ഒഡീഷയില്‍ ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പാമ്പിന്‍ വിഷവുമായി ആറംഗസംഘം വനംപ്പിന്റെ പിടിയില്‍. ഭുവനേശ്വര്‍ വനംവകുപ്പ് അധികൃതര്‍ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തത്. കുപ്പികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വിഷം.
പ്രതികളില്‍ നിന്ന് ഒരു ലിറ്റര്‍ പാമ്പിന്‍ വിഷം പിടിച്ചെടുത്തതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അശോക് മിശ്ര പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ഒരു കോടിരൂപയിലധികം വിലവരും. 200ഓളം മൂര്‍ഖന്‍ പാമ്പുകളില്‍നിന്നു മാത്രമേ ഒരു ലിറ്റര്‍ പാമ്പിന്‍ വിഷം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍പ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
from ഇ വാർത്ത | evartha https://ift.tt/3cvQPUF
via IFTTT
No comments:
Post a Comment