
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസ സമൂഹത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനങ്ങളെ കബളിപ്പിക്കല്‍ പിണറായി വിജയന് ഇനിയും നിര്‍ത്താനായില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ധൈര്യമുണ്ടോ, പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറയാന്‍? പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതില്‍ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
from ഇ വാർത്ത | evartha https://ift.tt/2OHoQbe
via IFTTT
No comments:
Post a Comment