ഒമാനില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി യാത്രാവിലക്ക് ഏര്‍പ്പെടുത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 25, 2021

ഒമാനില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി യാത്രാവിലക്ക് ഏര്‍പ്പെടുത്തി

ഒമാനില്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ എട്ട് വ്യാഴാഴ്ച വരെയാണ് രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനൊപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും.

നിലവില്‍ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ പ്രാബല്യത്തിലുണ്ട്. ഇത് ഏപ്രില്‍ മൂന്നിന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുമ്പോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 30 വരെയുള്ള രണ്ട് മാസക്കാലം ഏറെ പ്രയാസമേറിയതാകുമെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.



from ഇ വാർത്ത | evartha https://ift.tt/39gQX8a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages