
ഏപ്രില്‍ ഒന്നുമുതല്‍ 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതയോഗം വിലയിരുത്തി. ദിവസം 2.50 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം. 45 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. തെരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകള്‍ തുടങ്ങിയവ വരുന്ന സാഹചര്യത്തില്‍ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണ്. കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ 42 മുതല്‍ 56 ദിവസത്തിനകവും രണ്ടാം ഡോസ് എടുക്കണം. കോവാക്സിന്‍ എടുത്തിട്ടുള്ളവര്‍ 28 മുതല്‍ 42 ദിവസത്തിനകം രണ്ടാം ഡോസും സ്വീകരിക്കണം.
from ഇ വാർത്ത | evartha https://ift.tt/3u1dUV3
via IFTTT
No comments:
Post a Comment