തൃശൂർ> രാഷ്ട്രീയ മുന്നണികൾ അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ലെന്ന് തൃശൂര് അതിരൂപത. ഇത്തരം കൂട്ടുകെട്ടിലൂടെ മതേതര മൂല്യങ്ങള് ഇവര് നഷ്ടപ്പെടുത്തുന്നുവെന്നും അതിരൂപതാ മുഖപത്രം കത്തോലിക്കാസഭയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ആരും കാണേണ്ടെന്നും മുന്നറിയിപ്പുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില് യുഡിഎഫിന് ക്രൈസ്തവ വോട്ടുകള് കുറഞ്ഞുവെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണികള്ക്ക് മുന്നറിയിപ്പുമായി തൃശൂര് അതിരൂപതയുടെ രംഗത്ത് എത്തിയിരിക്കുന്നത്.വെൽഫെയർ പാർടി - കോൺഗ്രസ് ബന്ധം പരോക്ഷമായി ലേഖനത്തിൽ സൂചിപ്പിക്കുന്നുമുണ്ട്.
ക്രൈസ്തവ സഭ അവഗണന നേരിടുന്നുണ്ട്. തുല്യ പരിഗണന സഭയ്ക്കും ലഭിക്കണം. പരിഗണന പ്രകടന പത്രികയില് അടക്കം വ്യക്തമാക്കണം. ക്രൈസ്തവ സഭയോട് അവഗണ തുടരുന്ന രീതിയാണ് പിന്തുടരുന്നതെങ്കില് തെരഞ്ഞെടുപ്പില് തിരിച്ചടി നേരിടേണ്ടി വരും.ആരാണോ പരിഗണിക്കുന്നത് അവർക്ക് പിന്തുണ നൽകുമെന്നും മുഖപത്രത്തിൽ പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/39Gphdu
via IFTTT
No comments:
Post a Comment