സർക്കാരിന്റെ ഉറപ്പ്‌; പിഎസ്‌സി ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 28, 2021

സർക്കാരിന്റെ ഉറപ്പ്‌; പിഎസ്‌സി ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം > എൽജിഎസ് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി ചേര്ന്ന ചര്ച്ചയ്ക്കൊടുവിലാണ് തീരുമാനം. മുന്നോട്ട് വെച്ച ആവശ്യങ്ങളില് വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗാര്ത്ഥികള് മാധ്യമങ്ങളോട് പ്രതികരിച്ചു.

ലാസ്റ്റ് ഗ്രേഡ് സെര്വന്റ്സിന്റെ ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകള് നിലവിലെ റാങ്ക് ലിസ്റ്റില് നിന്ന് നടത്തുമെന്നുമുള്ള ഉറപ്പ് സര്ക്കാര് നല്കിയെന്ന് ഉദ്യോഗാര്ത്ഥികള് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്ച്ച ചെയ്തശേഷം ആവശ്യങ്ങള് നടപ്പിലാക്കാമെന്നാണ് സര്ക്കാര് പറഞ്ഞതെന്നും ഉദ്യോഗാര്ത്ഥികളുടെ പ്രതിനിധികള് പറഞ്ഞു. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കുമെന്ന ഉറപ്പ് സര്ക്കാര് നല്കിയിട്ടുണ്ടെന്നും ഉദ്യോഗാര്ത്ഥികള് കൂട്ടിച്ചേര്ത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2ZX2Dbl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages