ബൈക്കുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മകന് ബൈക്ക് പിറന്നാൾ സമ്മാനമായൊരുക്കി അച്ഛനുമമ്മയും എന്നാൽ വീട്ടിലേക്കെത്തിയത് മകന്റെ മരണവാർത്ത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 2, 2021

ബൈക്കുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മകന് ബൈക്ക് പിറന്നാൾ സമ്മാനമായൊരുക്കി അച്ഛനുമമ്മയും എന്നാൽ വീട്ടിലേക്കെത്തിയത് മകന്റെ മരണവാർത്ത

ബൈക്കുകൾ ഏറെ ഇഷ്ടപ്പെടുന്ന മകന് പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി സമ്മാനിക്കാൻ അച്ഛനും അമ്മയും കരുതിയ പുത്തൻ ബൈക്ക് കൈനീട്ടി വാങ്ങാൻ ഇനി വിഷ്ണു വിജയൻ വരില്ല. ജന്മദിനത്തിനു മണിക്കൂറുകൾക്കു മുൻപ് അച്ഛനെയുമമ്മയെയും തേടി എത്തിയതു മകന്റെ മരണവാർത്ത. പിറവം കാരൂർക്കാവ് –വെട്ടിക്കൽ റോഡിൽ പാമ്പ്ര പുളിഞ്ചോട് ജംക്‌ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണു മേലരീക്കര കണ്ണുകുഴയ്ക്കൽ വിഷ്ണു(21) മരിച്ചത്. വിഷ്ണുവിന്റെ പിറന്നാളാണു നാളെ. 

അച്ഛൻ വിജയനും അമ്മ സതിയും ചേർന്നു പുതിയ ബൈക്ക് ബുക്ക് ചെയ്തിരുന്നു. നാളെ ജന്മദിനത്തിൽ ബൈക്കിന്റെ താക്കോൽ കൈമാറാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നുവെന്നു കരുതുന്നു. സാരമായി പരുക്കേറ്റ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്.

ചെത്തുതൊഴിലാളിയാണ് അച്ഛൻ വിജയൻ. അമ്മ സതി വനിതകളുടെ കൂട്ടായ്മകളിലെ അംഗമായി കൃഷിയിൽ സജീവം. ഏതാനും ആഴ്ചകൾക്കു മുൻപായിരുന്നു സഹോദരി അയനയുടെ വിവാഹം. ഐടിസി പഠനത്തിനു ശേഷമാണു കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കു ചേർന്നത്.



from ഇ വാർത്ത | evartha https://ift.tt/2YFtWGw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages