ഒരു വർഗീയതയെ എതിർക്കാൻ മറ്റൊരു വർഗീയതകൊണ്ട്‌ കഴിയില്ല; ചില മാധ്യമങ്ങൾ വാർത്തകളെ തലകീഴാക്കി നിർത്തുന്നു: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 17, 2021

ഒരു വർഗീയതയെ എതിർക്കാൻ മറ്റൊരു വർഗീയതകൊണ്ട്‌ കഴിയില്ല; ചില മാധ്യമങ്ങൾ വാർത്തകളെ തലകീഴാക്കി നിർത്തുന്നു: എ വിജയരാഘവൻ

കോഴിക്കോട് > ഭൂരിപക്ഷ വർഗീയതയെക്കാൾ വലുതാണ് ന്യൂനപക്ഷ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഭൂരിപക്ഷ വർഗീയതയോടുള്ള നിലപാടാണ് ഇടതുപക്ഷം എല്ലായിടത്തും വ്യക്തമാക്കുന്നത്. രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം പറയില്ല. ന്യൂനപക്ഷം അനുഭവിക്കുന്ന ഒരു പ്രയാസമുണ്ട് നമ്മുടെ നാട്ടിൽ. അത് കാണാതെ പോകാൻ നമുക്ക് കഴിയില്ല. ഭൂരിപക്ഷ വർഗീയവാദികൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ ന്യൂനപക്ഷ വർഗീയതയെ അവർ ഉപയോഗിക്കുന്നു, അത് ഇടതുപക്ഷം പറയുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയുടെ ആപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വികസന മുന്നേറ്റ ജാഥയുടെ പരിപൂർണ പരിശ്രമം നടത്തിയിട്ടുള്ളത്. ചില മാധ്യമസുഹൃത്തുക്കൾ വാർത്തകളെ തലകീഴാക്കി നിർത്തി അവരുടെ പ്രവർത്തനം നടത്തുന്നുണ്ട്. കുറച്ച് കളവ് കൊടുത്താലേ പൈസ കിട്ടൂ എന്നുള്ളത് കൊണ്ടാണത്. അത് ജനങ്ങൾക്ക് അറിയാവുന്ന വസ്തുതയാണ്. ഭൂരിപക്ഷ വർഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഒന്നാണ്. ന്യൂനപക്ഷ വർഗീയത നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെ വർഗീയതയാണ്.

ഭൂരിപക്ഷം എന്നുപറഞ്ഞാൽ എണ്ണത്തിൽ കൂടുതൽ ഉള്ളത് എന്നാണർത്ഥം. അതിന് കേന്ദ്ര അധികാരമുണ്ട്. കോർപ്പറേറ്റ് പിന്തുണയുണ്ട്. കോർപ്പറേറ്റ് മാധ്യമ പിന്തുണയും ഉണ്ട്. അവരെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ വിഭാഗത്തിന്റേയും ഐക്യം ഉണ്ടാകണം. ഭൂരിപക്ഷ വിഭാഗത്തിനകത്തും ന്യൂനപക്ഷ വിഭാഗത്തിനകത്തും ഉള്ള മതനിരപേക്ഷ ശക്തികൾ ഒരുമിച്ചാൽ മാത്രമേ കേന്ദ്രത്തിൽ അധികാരത്തിലുള്ള വർഗീയതയെ തോൽപ്പിക്കാനുള്ള വിപുലമായ ജനകീയ ഐക്യം ഉണ്ടാകുകയുള്ളൂ.

എല്ലാക്കാലത്തും ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചാണ് ഭൂരിപക്ഷ വർഗീയത ആളുകളെ സംഘടിപ്പിക്കുന്നത്. ഹിന്ദുത്വ ശക്തികൾ ദേശീയ സ്വാതന്ത്ര്യ സമര കാലം മുതൽ മേധാവിത്വം പുലർത്തിയത് ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ചുകൊണ്ടാണ്. പിൽക്കാലത്ത് കോൺഗ്രസ് സ്വീകരിച്ച അവസരവാദ നിലപാടുകളുടെ ഭാഗമായി അവർക്ക് ശക്തിപ്രാപിക്കാൻ കഴിഞ്ഞു. ആ അനുഭവം നമ്മുടെ മുന്നിലുണ്ട്.

ന്യൂനപക്ഷ വിരുദ്ധത ഉയർത്തിപിടിച്ചാണ് ഭൂരിപക്ഷ വർഗീയത വളരുന്നത്. ആ ഭൂരിപക്ഷ വർഗീയതക്ക് കോർപ്പറേറ്റ് സഹായവും ഉണ്ട്. അതുകൊണ്ട്തന്നെ ഭൂരിപക്ഷ വർഗീയതയാണ് വലിയ ഭീഷണിയെന്നും വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2NgXJ6f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages