തൊടുപുഴ> മാണി സി കാപ്പനെയും കൂടെ വരുന്നവരെയും ഘടകകക്ഷിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊടുപുഴയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഘടകകക്ഷിയായി വന്നാല് മൂന്നു സീറ്റുവരെ നല്കാമെന്ന് കാപ്പന് വാഗ്ദാനം നല്കിയിട്ടില്ല. കാപ്പനെയും കൂടെയുള്ളവരെയും സ്വീകരിക്കും. പാലായില് സ്ഥാനാര്ഥിയുമാക്കും. പുതിയ പാര്ടി രൂപീകരിച്ച് ഘടകകക്ഷിയാകുമെന്ന കാപ്പന്റെ പ്രസ്്താവന ശ്രദ്ധയില്പ്പെടുത്തിയപ്പോള്, മറ്റു ഘടകകക്ഷികളുമായി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി.
എന്സിപിയില് ഏതു വലിയ നേതാവാണ് ഉണ്ടായിരുന്നത്. ഉള്ള ആളുകള് തന്റെ ഒപ്പമുണ്ടെന്നാണ് കാപ്പന് പറഞ്ഞത്. പാര്ടി പിളരുമ്പോള് കൂടുതല് ജില്ലാ കമ്മിറ്റികള് തങ്ങളുടെ ഒപ്പമുണ്ടെന്ന് ഇരുവിഭാഗവും ആവശ്യപ്പെടുന്നത് സാധാരണയാണ്. കാപ്പന് എംഎല്എ സ്ഥാനം രാജിവെക്കണമെന്ന് പറയുന്നതില് ധാര്മികതയില്ല. യുഡിഎഫില് നിന്ന് ജയിച്ച കേരള കോണ്ഗ്രസ് എം എംഎല്എമാരും എംപിയും എല്ഡിഎഫിലേക്ക് പോയപ്പോള് സ്ഥാനം രാജിവെച്ചില്ല.
പൗരത്വഭേദഗതി നിയമം കേരളത്തില് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില് പുതുമയില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. നിയമം രാജ്യത്ത് നടപ്പാക്കാന് അനുവദിക്കില്ലെന്ന് കോണ്ഗ്രസ് പറഞ്ഞിട്ടുണ്ട്.
യുഡിഎഫ് കാലത്തെ നേട്ടങ്ങള് എല്ഡിഎഫിന്റേതെന്ന് വരുത്തി തീര്ക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഗെയ്ല് പദ്ധതിയടക്കം ആരംഭിച്ചത് യുഡിഎഫ് കാലത്താണ്. എല്ഡിഎഫിന് ഒരുനേട്ടവും അവകാശപ്പെടാനാവില്ല.
ബിജെപിയുടെ ഏക എംഎല്എ ഒ രാജഗോപാല് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണനേട്ടങ്ങളെ പ്രകീര്ത്തിച്ചത് കേരളത്തില് സിപിഐ എമ്മും ബിജെപിയും തമ്മില് അന്തര്ധാര ഉള്ളതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.
from Kerala || Deshabhimani Online News https://ift.tt/3aeNIiG
via IFTTT
No comments:
Post a Comment