ഇ ശ്രീധരന്റെ വിഭ്രാന്തി ചിരിപ്പിക്കുന്നു: ബിനോയ് വിശ്വം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 19, 2021

ഇ ശ്രീധരന്റെ വിഭ്രാന്തി ചിരിപ്പിക്കുന്നു: ബിനോയ് വിശ്വം

ആലപ്പുഴ> പ്രഗത്ഭനായ എഞ്ചിനിയർ ഇ ശ്രീധരന് ഇത്രയും വേഗം ഇതുപോലൊരു വിഭ്രാന്തി പ്രതീക്ഷിച്ചില്ലെന്ന് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു.
ഇത്രയും ബുദ്ധിമാനായ മനുഷ്യന് ഇതുപോലൊരു വിഭ്രാന്തിയുണ്ടാകണമെങ്കിൽ എന്തായിരിക്കും ബി ജെ പിയുടെ അവസ്ഥ. ഇത് നമ്മളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതായി എൽ ഡി ഫ് ജാഥ യോടനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഗവർണറാകാനില്ലെന്ന് രാവിലെ പറഞ്ഞ അദ്ദേഹം ; വൈകിട്ടായപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാമെന്ന് പറയുന്നു. ശ്രീധരൻ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നു. അഴിമതി വിരുദ്ധനായ അദ്ദേഹം ചേക്കേറിയിരിക്കുന്നത് അഴിമതി പാർടിയിലാണ്.

അവിടെ നേതാക്കൾ കണ്ടാൽ മിണ്ടില്ല. ശോഭാ സുരേന്ദ്രൻ്റെ അവസ്ഥ കണ്ടില്ലെ. രാജ്യസ്നേഹത്തെ കുറിച്ച് പറയുന്നവർ നടത്തുന്ന വിദേശ നിക്ഷേപത്തെ കുറിച്ച് കാണണ്ടേ. ആത്മനിർഭർ ഭാരതിൻ്റെ താക്കോൽ വിദേശ നിക്ഷേപത്തിലാണ്.എൽ ഡി എഫ് ജാഥ ജനകീയ യാത്രയായി. അദ്ദേഹം പറഞ്ഞു. സി പി ഐ എം കേന്ദ്ര കന്മിറ്റി അംഗം എം വി ഗോവിന്ദനും പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3aD0DLv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages