കാലടി സർവ്വകലാശാലയിലെ നിയമനം: ഇന്റർവ്യു ബോർഡ്‌ അംഗം പരാതി പിൻവലിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 8, 2021

കാലടി സർവ്വകലാശാലയിലെ നിയമനം: ഇന്റർവ്യു ബോർഡ്‌ അംഗം പരാതി പിൻവലിച്ചു

കോഴിക്കോട് > കാലടി സർവ്വകലാശാലയിലെ അധ്യാപകനിയമനത്തിൽവിയോജിച്ച് വൈസ് ചാൻസർക്ക് നൽകിയ കത്ത് ഇന്റർവ്യു ബോർഡ് അംഗം ഡോ. ടി പവിത്രൻ പിൻവലിച്ചു. വിഷയവിദഗ്ദ്ധർക്കാണ് നിയമനാധികാരം എന്ന തെറ്റിദ്ധാരണയിലാണ് കത്ത് നൽകിയതെന്നും ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് വ്യക്തമായ സാഹചര്യത്തിലാണ് തിരുത്തുന്നത്.

സർവ്വകലാശാലയിലെ മലയാളം അധ്യാപിക തസ്തികയിലേക്ക് ഡോ. നിനിത കണിച്ചേരിയെ നിയമിച്ചതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് വിസിക്ക് കത്തു നൽകിയ മൂന്നുപേരിൽ ഒരാളാണ് ഡോ. പവിത്രൻ. മറ്റൊരംഗമായിരുന്ന ഡോ. ഉമർ തറമേലിന്റെ സ്ഥാപിത താൽപ്പര്യമാണ് വിവാദത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3jxzOv4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages