കൂട്ടപ്പിരിച്ചുവിടല്‍: മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 3, 2021

കൂട്ടപ്പിരിച്ചുവിടല്‍: മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹം

കൊച്ചി > മുത്തൂറ്റ് ഫിനാന്സില്നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ജീവനക്കാര് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കൊച്ചിയിലെ ഹെഡ് ഓഫീസിനുമുമ്പില് രാവിലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് സമരം ഉദ്ഘാടനം ചെയ്തു. കാരണമില്ലാതെ 165 ജീവനക്കാരെ പിരിച്ചുവിട്ട് 2019 ഡിസംബര് ഏഴിന് ഇറക്കിയ ഉത്തരവ് പിന്വലിച്ച് മുഴുവന്പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം.

ഈ ആവശ്യമുന്നയിച്ച് നോണ്ബാങ്കിങ് ആന്ഡ് പ്രൈവറ്റ് ഫിനാന്സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തില് ഒരുവര്ഷമായി ജീവനക്കാര് സമരത്തിലാണ്. കോവിഡ് വ്യാപനത്തെ തുടര്ന്ന് 84 ദിവസം നീണ്ട പണിമുടക്ക് മാര്ച്ച് 26ന് അവസാനിപ്പിച്ചു. ഇതുവരെ 21 തവണ ചര്ച്ച നടത്തിയെങ്കിലും മാനേജ്മെന്റിന്റെ പിടിവാശിമൂലം ഒത്തുതീര്പ്പുണ്ടായില്ല. ഇതേത്തുടര്ന്നാണ് സിഐടിയു നേതൃത്വത്തില് വീണ്ടും സമരം ആരംഭിക്കുന്നത്.




from Kerala || Deshabhimani ​Online ​News https://ift.tt/3hGoCeG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages