കോഴിക്കോട്> വടകര ലോകനാര്കാവില് പ്രവര്ത്തിക്കുന്ന സിവില് സപ്ലൈസ് കോര്പറേഷന്റെ ഗോഡൗണില് വന് തീപിടിത്തം. ഗോഡൗണില് സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങള് കത്തിനശിച്ചു .
ബുധനാഴ്ച പുലര്ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. വടകര താലൂക്കിലെ നാല്പതോളം മാവേലി സ്റ്റോറുകളിലക്കു വിതരണം ചെയ്യുന്ന സ്റ്റേഷനറി ഇനങ്ങള് സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഗോഡൗണിന് അടുത്ത് തമാസിക്കുന്നവരാണ് തീപടരുന്നത് കണ്ടത്.

അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് കെ മനോജ് കുമാറിന്റെ നേതൃത്വത്തില് വടകര ഫയര് സ്റ്റേഷനിലെ രണ്ട് യൂണിറ്റും സ്റ്റേഷന് ഓഫീസര് ബാസിതിന്റെ നേതൃത്വത്തില് നാദാപുരത്ത് നിന്നുള്ള ഒരൂ യൂണിറ്റും തീ അണക്കാൻ രംഗത്തെത്തി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്ട്ട് സര്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
from Kerala || Deshabhimani Online News https://ift.tt/3rX5YE6
via IFTTT
No comments:
Post a Comment