കല്ലമ്പലം > തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവിനെ കുളിമുറിയിൽ കഴുത്തും കൈത്തണ്ടയും മുറിച്ച് മരിച്ച നിലയിൽ കണ്ടതിന്റെ ദുരൂഹത നിലനിൽക്കുന്നതിനിടെ ഭർതൃമാതാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ഗുരുമുക്കിന് സമീപം സുനിതഭവനിൽ ശ്യാമളയാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള കോഴി ഫാമിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ശ്യാമളയുടെ മൃതദേഹം. ശ്യാമളയുടെ മകൻ ശരത്തിന്റെ ഭാര്യ ആതിര ഷാജി(24)യെ ഈ മാസം 15ന് വെള്ളിയാഴ്ച കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വീട്ടിലെ കുളിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിലും കഴുത്ത് മുറിച്ച് രക്തം വാർന്ന നിലയിലുമായിരുന്നു ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. ആതിരയുടെയും ഭർത്താവ് ശരത്തിന്റെയും കുടുംബങ്ങൾ മരണം കൊലപാതകമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
from Kerala || Deshabhimani Online News https://ift.tt/3iOw4VO
via IFTTT
No comments:
Post a Comment