തൃശൂർ> ബിജെപി സംസ്ഥാന നേതൃയോഗത്തിൽനിന്ന് ഇന്നും വിട്ട് നിന്ന് ശോഭാ സുരേന്ദ്രൻ.താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു.
ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിരുന്നില്ല. ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി . കൊച്ചിയിൽ ചേർന്ന കഴിഞ്ഞ സംസ്ഥാന തല യോഗത്തിലും ശോഭാ സുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിയിൽ പ്രതിഷേധിച്ച് പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുന്ന വൈസ്പ്രസിഡന്റ് ശോഭ സുരേന്ദ്രൻ
ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പാർടി പരിഗണിക്കണമെന്നും ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നും കൃഷ്ണദാസ് പക്ഷം ചർച്ചയിൽ ഉന്നയിച്ചു. ജനറൽ സെക്രട്ടറിമാരിലൊരാളായ എം ടി രമേശും ഇവർക്കൊപ്പംചേർന്നു. എന്നാൽ ശോഭ സുരേന്ദ്രനാണ് പാർടിയോട് സഹകരിക്കാതെ മാറിനിൽക്കുന്നതെന്നും ഇതംഗീകരിക്കാനാകില്ലെന്നുമാണ് സുരേന്ദ്രപക്ഷത്തിന്റെ വാദം.
അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും യോഗങ്ങളിൽ പങ്കെടുക്കാത്തതെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ ഒരുക്കങ്ങളാണ് ഇന്നത്തെ യോഗത്തിലെ പ്രധാന ചര്ച്ചാ വിഷയം. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥി നിര്ണയത്തില് ഏകദേശം ധാരണയാകുമെന്നും പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/3aaqFV6
via IFTTT
No comments:
Post a Comment